Saturday, April 12, 2025

യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചൂണ്ടൽ: പുതുശ്ശേരിയിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി മേനാത്ത്‌ മോഹനൻ ഉഷ ദമ്പതികളുടെ മകൾ മേഘയെയാണ്‌ വീടിന്റെ ഒന്നാം നിലയിലെ കിടപ്പ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. 25 വയസ്സായിരുന്നു. ഉച്ചയായിട്ടും താഴത്തേക്ക്‌ വരാത്തത്‌ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ മുറിയുടെ വാതിൽ പൊളിച്ച്‌ അകത്ത്‌ കടന്നപ്പോഴാണ്‌ മരിച്ച നിലയിൽ മേഘയെ കണ്ടെത്തിയത്‌. കട്ടിലിനു സമീപത്ത് താഴെ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയിലൂടെ പ്ലാസ്റ്റിക്‌ കവറിട്ട്‌ മൂക്കിലും വായിലും പഞ്ഞി തിരുകിയ നിലയിലായിരുന്ന മൃതദേഹത്തിന്റെ, കൈകൾ കൂട്ടിക്കെട്ടിയിരുന്നെങ്കിലും കെട്ടുകൾ പൊട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി പുതിയ വഴി തേടിയതാണെന്നാണ്‌ നിഗമനം. സംശയാസ്പദമായി ഒന്നുമില്ലെന്നും, ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനമെന്നും പോലീസ്‌ വൃത്തങ്ങൾ അറിയിച്ചു. കുന്നംകുളം പോലീസ്‌ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments