Saturday, January 31, 2026

അഞ്ഞൂരിൽ ബൈക്കിലെത്തിയ സംഘം ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു

പുന്നയൂർക്കുളം: ബൈക്കിലെത്തിയ സംഘം ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. കുന്നംകുളത്ത് നിന്നും എരമംഗലത്തേക്ക് പോവുകയായിരുന്ന പ്രിയർശിനി ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ഞൂർ പാർക്കാടി ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ബസിനു നേരെ കല്ലെറിയുകയായിരുന്നു. സ്റ്റോപ്പിൽ നിറുത്തിയ ബസ് പുറപ്പെടുവാൻ ശ്രമിക്കുന്നയത്തിനിടെയാണ് കല്ലെറിഞ്ഞത്. വേഗം കുറഞ്ഞതിഞ്ഞാൽ ആർക്കും പരിക്കില്ല. ബസിന്റെ ഗ്ലാസ് പൂർണമായും തകർന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments