Thursday, April 3, 2025

തളിക്കുളത്ത് അപകടത്തിൽ മരിച്ച കാർ യാത്രക്കാരിയുടെ മാല കവർന്നയാളെ നാട്ടുകാർ കയ്യോടെ പിടികൂടി

തളിക്കുളം: കൊപ്രക്കളത്ത് അപകടത്തിൽ മരിച്ച കാർ യാത്രക്കാരിയുടെ മൂന്ന് പവന്റെ മാല കവർന്നയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലിസിലേൽപ്പിച്ചു. കാഞ്ഞാണി അമ്പലക്കാട് പട്ടാടത്ത് 40 വയസുള ബാബുവിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് സ്കൂട്ടറിൽ അതു വഴി വന്ന ബാബു രക്ഷാ പ്രവർത്തനത്തിനിടെ അപകടത്തിൽപ്പെട്ട വയാധികയുടെ കാറിനുള്ളിൽ ഊരി വീണ മാല മോഷ്ടിക്കുകയായിരുന്നു. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ തടഞ്ഞുവെച്ച് പോലിസിലേൽപ്പിച്ചു. പിന്നീട് അരയിൽ ഒളിപ്പിച്ച നിലയിൽ മാല പോലീസ് കണ്ടെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments