Friday, September 20, 2024

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്

പൊന്നാനി: കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്ക്. താനൂർ സ്വദേശി വിഷ്ണു (18) ആണ് മരണപ്പെട്ടത്. താനൂർ സ്വദേശി രാഹുൽ (17), തവനൂർ സ്വദേശി അർജുൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരേയും പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അർജുൻ, രാഹുൽ എന്നിവരെ പിന്നീട് ലൈഫ് ലൈൻ ആംബുലൻസ്, പൊന്നാനി ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments