Friday, September 20, 2024

ചേലക്കര കിള്ളിമംഗലത്തെ ആൾക്കൂട്ട മർദ്ദനം; നാലു പേർ അറസ്റ്റിൽ

ചേലക്കര: കിള്ളിമംഗലത്തെ ആൾക്കൂട്ട മർദ്ദനത്തിൽ നാലുപേരെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയും ബന്ധുക്കളുമുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മർദ്ദനം, നരഹത്യ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്ലാക്കൽപീടികയിൽ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അൽത്താഫ് അയൽവാസി കബീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാത്രിയോടെയാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് ഇന്നലെ പുലർച്ചെ മർദ്ദനമേറ്റത്. അടക്കാ മോഷണത്തെ ചൊല്ലിയായിരുന്നു മർദ്ദനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments