Friday, September 20, 2024

10 കിലോ കഞ്ചാവുമായി വധശ്രമ കേസിലെ പ്രതി പിടിയിൽ

ചാലക്കുടി: അവിട്ടപ്പിള്ളി മന്ദിരപ്പിള്ളിയിൽ 10കിലോ കഞ്ചാവുമായി വധശ്രമ കേസിലെ പ്രതി പിടിയിൽ. മറ്റത്തൂർ ഇത്തുപാടം സ്വദേശി കോശ്ശേരി അനൂപിനെയാണ് തൃശൂർ റൂറൽ ഡാൻസഫ് ടീമും വെള്ളികുളങ്ങര പോലീസും ചേർന്ന് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിഷു, ഈസ്റ്റർ പ്രമാണിച്ച് വിൽപന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments