Friday, September 20, 2024

തൃശൂർ നഗരത്തിൽ കത്തിക്കുത്ത്; വയോധികന് ഗുരുതര പരിക്ക്

തൃശൂർ: തൃശൂർ നഗരത്തിൽ കത്തിക്കുത്ത്. വയോധികന് ഗുരുതര പരിക്ക്. മോഹനൻപിള്ളക്ക് (67) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി തൃശൂർ ശക്തൻ ബസ്റ്റാന്റിനു സമീപം കുത്തുകൊണ്ട് ഗുരുതരാവസ്ഥയിൽ വഴിയിൽ കിടന്നിരുന്ന മോഹനൻ പിള്ളയെ പോലീസ് ആണ് കണ്ടത്. തൃശൂർ ആക്ട്സ് പ്രവർത്തകർ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തൻ നഗറിൽ തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടാവുകയാണ്. കഴിഞ്ഞ ദിവസം കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്നയാളെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പ്രതിയെ പൊലീസ് പിടികൂടി  പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments