തൃശൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
463

തൃശൂർ: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിൽവെട്ടം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും നാല് ഗ്രാം എം.ഡി.എം.എ എക്സൈസ് സംഘം കണ്ടെടുത്തു. കഴിഞ്ഞ ദിവസം 30 ഗ്രാം എം.ഡി.എം.എയുമായി
രണ്ടുപേരെ വ്യത്യസ്തയിടങ്ങളിൽ നിന്നും എക്സൈസ് സംഘം പിടികൂടിയിരുന്നു. കോലഴി ഏറാംകുളം കുണ്ടോളി ജിഷ്ണു, പാടൂക്കാട് സൂര്യഗ്രാമം സ്വദേശി പെരിങ്ങണ്ണൂർ വീട്ടിൽ ശിവദാസ് എന്നിവരാണ് പിടിയിലായത്.