കുന്നംകുളം: സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിത്തടം സെൻ്ററിൽ നാടൻ ജൈവ പച്ചക്കറി വിപണന വിഷു – റംസാൻ ചന്ത ആരംഭിച്ചു. സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ.ഡി ബാഹുലേയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് കൊള്ളന്നൂർ, അനുഷ് സി മോഹൻ, മീന സാജൻ, കെ.കെ മണി, സുഗിജ സുമേഷ്, കെ.എ തങ്കപ്പൻ, കെ.എം ഹമീദ്, സിമി കെ.ആർ, സി.വി മുകുന്ദൻ, സി.എസ് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കർഷകർ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികൾ കർഷകർ നേരിട്ട് വില്പന നടത്തുന്ന കേന്ദ്രമാണ് പന്നിത്തടം സെന്ററിൽ ആരംഭിച്ചത്.