ബെംഗളൂർ: ബെംഗളൂരുവിൽ തെരുവുവിളക്കു തൂണിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. ദേശമംഗലം കളത്തിൽ വീട്ടിൽ അക്ബർ അലി (36)ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എന്നാൽ, ഷോക്കേറ്റയാൾ രക്ഷപ്പെട്ടു. മൊബൈൽ ആക്സസറീസ് വ്യാപാരിയായ അക്ബർ അലി സാധനങ്ങൾ വാങ്ങാൻ രണ്ടുദിവ സംമുമ്പാണ് ബെംഗളുരുവിലെത്തിയത്.
ഭക്ഷണം കഴിച്ചതിനുശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. നിയമനടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.