Friday, September 20, 2024

ബിവറേജസ് മദ്യവിൽപ്പനശാലകളിൽ നിന്ന് മദ്യം വാങ്ങി വീട്ടിൽവെച്ച് കൂടിയ വിലക്ക് വിൽപ്പന; ഒരാൾ പിടിയിൽ

വാടാനപ്പള്ളി: അനധികൃതമായി സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. തളിക്കുളം ഒന്നാംകല്ല് തൃപ്രയാറ്റ് വീട്ടിൽ ഷിബു(48)വിനെയാണ് 7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ് സച്ചിനും സംഘവും പിടികൂടിയത്. കൂടുതൽ മദ്യം കൈവശം വെച്ചതിനും മദ്യവിൽപ്പന നടത്തിയതിനും വാടാനപ്പള്ളി റേഞ്ച് ഓഫീസിൽ രണ്ട് കേസുകളും അന്തിക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിൽ ഒരു കേസും ഇയാളുടെ പേരിലുണ്ട്. ബിവറേജസ് കോർപറേഷന്റെ മദ്യവിൽപ്പനശാലകളിൽ നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വീട്ടിൽവെച്ച് വിതരണം ചെയ്യുകയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ ഹരിദാസ്, ടോണി വർഗീസ്, ടി.ആർ സുനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയ്സൺ ദേവസി, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments