Wednesday, April 2, 2025

മന്ദലാംകുന്ന് ഡ്രാഗൺ കരാട്ടെ ക്ലബ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ഡ്രാഗൺ കരാട്ടെ ക്ലബ് ഇഫ്താർ മീറ്റ് 2023 സംഘടിപ്പിച്ചു.
2024 ജനുവരിയിൽ നടക്കുന്ന ഡ്രാഗൺ കരാട്ടെ ക്ലബ്ബിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായി ഡ്രാഗൺ കരാട്ടെ ക്ലബ് ചീഫ് ഇൻസ്ട്രക്ടർ സെൻസൈ മുഹമ്മദ്‌ സലിഹിന്റെ നേതൃത്വത്തിൽ നടന്ന ഡ്രാഗൺ ഇഫ്താർ മീറ്റിൽ വടക്കേകാട് സി.ഐ അമൃത് രംഗൻ, എസ്.ഐ സിസിൽ ക്രിസ്ത്യൻ രാജ്, സെൻസായി ഷാജിലി, ഐ സി എ സ്കൂൾ വൈസ് പ്രിൻസിപ്പൽ യൂനസ്, എം ഐ ഗേൾസ് സ്കൂൾ പി ടി സർ ഷബീർ, വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, സുരേന്ദ്രൻ മരക്കാൻ, ടി കെ ഉസ്മാൻ മുഖ്യതിഥികളായി.

സെൻസായി ജലീൽ,
സെമ്പയ്മാരായ ബാദുഷ, മുനീർ, ശാരിഖ്, ഷാഫി, റംഷാദ്, മിൻഹാജ്, ഷഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
സെമ്പയ് ഹുസൈൻ എടയൂർ സ്വാഗതവും സെമ്പയ് ഫെമിന ഫാറൂഖ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments