Thursday, April 3, 2025

കന്യാകുമാരിയില്‍ ശിവജി പ്രതിമ തകര്‍ത്ത സംഭവം; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: കന്യാകുമാരിയില്‍ ശിവജി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. മേല്‍പുറം സ്വദേശി എഡ്‌വിന്‍ (37), ഞാറാന്‍വിള സ്വദേശി പ്രതീഷ് (37)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഏപ്രില്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കന്യാകുമാരി ജില്ലയിലെ മേല്‍പ്പുറത്തിനടുത്തുള്ള തോട്ടത്തുമഠം കൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന വീര ശിവജി പ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. 9-ാം തീയതി രാവിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടത്.

15 വര്‍ഷം മുമ്പാണ് ക്ഷേത്രത്തിന് സമീപം പ്രതിമ സ്ഥാപിച്ചത്. ഒമ്പത് അടി ഉയരമുള്ള പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ ക്ഷേത്ര ഭാരവാഹികള്‍ മാര്‍ത്താണ്ഡം പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ എസ്പി ഹരി കിരണ്‍ പ്രസാദിന്റെ ഉത്തരവ് അനുസരിച്ച് രണ്ട് സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് പ്രതികള്‍ക്കായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments