Friday, September 20, 2024

മുൻകാല ഖത്തർ കെ.എം.സി.സി പ്രവർത്തകരെ പെരുന്നാൾ സമ്മാനം നൽകി ആദരിച്ചു

കടപ്പുറം: ഖത്തർ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖത്തറിലെ മുൻകാല കെ.എം.സി.സി പ്രവർത്തകരെ പെരുന്നാൾ സമ്മാനം നൽകി ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.എച്ച് റഷീദ് ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ കെ.എം.സിസി പഞ്ചായത്ത്‌ ട്രഷറർ പി.എം അലി അധ്യക്ഷത വഹിച്ചു. ബി.കെ സുബൈർ തങ്ങൾ, പി.വി ഉമ്മർകുഞ്ഞി, പി.കെ അബൂബക്കർ, ഖത്തർ കെ.എം.സി.സി തൃശൂർ ജില്ലാ ട്രഷറർ എ.എസ് നസീർ, ഖത്തർ കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ റഷീദ് അൻവരി, പി.എം മുജീബ്, വി.എം മനാഫ്, തെക്കരകത്ത് കരീം ഹാജി, ടി.ആർ ഇബ്രാഹിം, ആർ ഇസ്മായിൽ, പി.എ അബ്ദുൽ ഹമീദ്, സി കോയ, സൈദു മുഹമ്മദ് പോക്കാക്കില്ലത്ത്‌, പി.എം റാഫി, ആക്കിഫ് അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. റാഫി പുതിയകത്ത്‌ സ്വാഗതവും പി.കെ ഷാഫി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments