പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 22 ഗ്രാം മെത്താംഫിറ്റമിനുമായി മണലൂർ സ്വദേശികളായ രണ്ട് യുവാക്കൾ പാലക്കാട് പിടിയിൽ. മണലൂർ സ്വദേശികളായ അൽകേഷ് അനിൽകുമാർ (22) രഞ്ജിത്ത് രാധാകൃഷ്ണൻ(22) എന്നിവരാണ് , പിടിയിലായത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വിഷു ആഘോഷത്തിന് സുഹൃത്തുക്കൾക്ക് വിൽക്കാൻ ബാംഗളൂരുവിൽനിന്ന് എത്തിച്ചതാണെന്ന് ഇവർ മൊഴി നൽകി.
ആർ.പി.എഫ് സി.ഐ സൂരജ് എസ് കുമാർ, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. രാജേഷ്, ആർ.പി.എഫ് എ.എസ്.ഐമാരായ കെ. സുനിൽ കുമാർ, സജി അഗസ്റ്റിൻ, കെ. സുനിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെയ്ദ് മുഹമ്മദ്, പ്രിവന്റ്റിവ് ഓഫിസർ മുഹമ്മദ് റിയാസ്, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ,കെ. അനിൽകുമാർ പി.ബി പ്രദീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൽ ബഷീർ, എൻ രജിത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.