Saturday, November 23, 2024

ചൂൽപ്പുറം ജലാലിയ്യ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ – പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ഗുരുവായൂർ: ചൂൽപ്പുറം ജലാലിയ്യ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ലിലെ നിർധനരായ 155 കുടുംബങ്ങൾക്ക് റമദാൻ – പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ചൂൽപ്പുറം സി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ വിതരണോൽഘാടനം നിർവഹിച്ചു. ജലാലിയ്യ പ്രസിഡന്റ് എം.എം ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുജീബ് റഹ്മാൻ ലത്വീഫി മുഖ്യ പ്രഭാഷണം നടത്തി. സിയാദ് എം അലി സ്വാഗതവും മനാഫ് കോട്ടപ്പടി നന്ദിയും പറഞ്ഞു. സംഘടനാ ഭാരവാഹികളായ എ.കെ.കെ അക്ബർ, ഷാനവാസ് പുത്തമ്പല്ലി, ഷെബീർ ചിറ്റ്യാനി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments