Friday, September 20, 2024

യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദുബായ്: തിരുനെല്ലൂർ യു.എ.ഇ നിവാസികളുടെ കൂട്ടായ്മയായ യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്മയുടെ ” 2023-2024 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ പ്രസിഡന്റായി ഷറഫുദ്ധീൻ മൊയ്തുണ്ണി ഹാജിയെയും സെക്രട്ടറിയായി അഷ്‌കർ സിദ്ധീഖിനെയും
ട്രഷററായി ഹുസൈൻ കാട്ടിലിനെയും തെരഞ്ഞെടുത്തു. സാജിദ് പൊന്നേംകടത്ത്, ഹിഷാം മഞ്ഞിയിൽ (വൈസ് പ്രസിഡണ്ടുമാർ), ശാരിസ് മുഹമ്മദുണ്ണി ഹാജി, അബ്ദുസ്സലാം മോനുക്ക (ജോയിന്റ് സെക്രട്ടറിമാർ), ശിഹാബ് ,സൽമാൻ ,ശംഷാദ് ,അനസ്‌ ,ഫെബിൽ , ഷാജു ,സജീർ ,അജ്‌മൽ , അർഷാദ് ,ഷാഹിദ് , അക്ബർ ,സാലി ( എക്സിക്യൂട്ടീവ് മെമ്പർമാർ ) എന്നിവരെ തെരഞ്ഞെടുത്തു. ദുബായ് അൽ റാഷിദിയ്യ പാർക്കിൽ വെച്ച് നടന്ന യോഗത്തിലാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്. ഇതോടനുബന്ധിച്ചു സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments