ഗുരുവായൂർ: തുടർച്ചയായ നാലു പൊതു അവധി ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വരുമാനം 2.95 കോടി രൂപ. പെസഹവ്യാഴം മുതൽ ഈസ്റ്റർ ദിനം വരെയുള്ള ദിവസങ്ങളിൽ ഗുരുവായൂരിൽ വൻ തിരക്കാണുണ്ടായത്. ശനിയാഴ്‌ചമാത്രം 92 ലക്ഷം രൂപയാണ് വരുമാനം. പ്രത്യേക ദർശനത്തിനുള്ള നെയ്‌വിളക്ക് ശീട്ടാക്കിയ വകയിൽ നാലുദിവസംകൊണ്ട് 80.79 ലക്ഷം രൂപ ലഭിച്ചപ്പോൾ തുലാഭാരം വഴിപാട് 98 ലക്ഷം രൂപ ലഭിച്ചു. ഇത്രയും ദിവസങ്ങളിലായി നൂറ്റമ്പതോളം വിവാഹങ്ങളുമുണ്ടായി. നാലുദിവസങ്ങളിലും ദർശനത്തിനുള്ളവരുടെ വരി തെക്കേനടപ്പുരയുടെ അറ്റംവരെ നീണ്ടു.