Friday, April 11, 2025

അന്ത്യത്താഴസ്‌മരണയിൽ ഇന്ന് പെസഹ ആചരിക്കും

തൃശ്ശൂർ: ക്രിസ്തുവിന്റെ അന്ത്യത്താഴസ്മരണയിൽ ഇന്ന് ക്രൈസ്തവദേവാലയങ്ങളിൽ പെസഹ ആചരണം. ഇന്ന് വിവിധ ക്രൈസ്തവദേവാലയങ്ങളിൽ പെസഹശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും നടക്കും. ദുഃഖവെള്ളി, ദുഃഖശനി, ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിൽ ഈസ്റ്ററും തുടർന്നുള്ള ദിവസങ്ങളിൽ ആചരിക്കും. തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ലൂർദ് കത്തീഡ്രൽ, പുത്തൻപള്ളി എന്നീ ദേവാലയങ്ങളിലും പെസഹ മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകൾക്ക് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ്ബ് തൂങ്കുഴി എന്നിവർ കാർമികരാകും. കോട്ടപ്പുറം രൂപതയ്ക്ക് കീഴിലെ കോട്ടപ്പുറം സെയ്ന്റ് മൈക്കിൾസ് കത്തീഡ്രലിൽ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയും ഇരിങ്ങാലക്കുട കത്തീഡ്രലിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും മുഖ്യകാർമികരാകും.

പൗരസ്ത്യകൽദായ സുറിയാനിസഭയുടെ മാർത്ത് മറിയം വലിയപള്ളി കത്തീഡ്രലിൽ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments