Friday, November 22, 2024

ഓസ്ട്രേലിയയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തി; നഴ്സ് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് യാത്രക്കാരൻ മരിച്ചു. കോതമംഗലത്ത് നിന്നെത്തിയ അഭിഷേക് ജോസ് സാവിയോയാണ് മരിച്ചത്. ഓസ്ട്രേലിയയിലേക്ക് പോകാനെത്തിയ അഭിഷേക് വിമാനത്തിൽ കയറുന്നതിന് മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്‍റെ ജീവൻ രക്ഷിക്കാനായില്ല. നഴ്സായ അഭിഷേക് ജോസ് സാവിയോ ഓസ്ട്രേലിയൻ പൗരത്വമുള്ളയാളാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവരും ഓസ്ട്രേലിയയിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments