കടപ്പുറം: അടിതിരുത്തിയിലെ സ്ഥിരം അപകട മേഖലയായ വളവിൽ ഫത്താ ഗ്രൂപ്പ് പ്രവർത്തകർ കോൺവെക്സ് മിറർ സ്ഥാപിച്ചു. വാർഡ് മെമ്പർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. റോഡ് അപകടങ്ങൾക്ക് പരിഹാരം കാണാൻ ഫത്താ ഗ്രൂപ്പ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ക്ലബ്ബ് പ്രസിഡന്റ് റബീഹ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫുഹാദ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജലീൽ, ക്ലബ്ബ് ട്രഷറർ ഗോകുൽ, ക്ലബ്ബ് മുൻ പ്രസിഡന്റ് നസീർ തുടങ്ങിയവർ പങ്കെടുത്തു.