Saturday, November 23, 2024

ജനകീയാസൂത്രണ പദ്ധതി: ചാവക്കാട്: നഗരസഭയിൽ കറവപ്പശു കാലിത്തീറ്റ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കറവപ്പശു കാലിത്തീറ്റ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, ഉമ്മു റഹ്മത്ത്, മഞ്ജു സുഷീൽ, ഫൈസൽ കാനാമ്പുള്ളി, രഞ്ജിത്ത് കുമാർ, എം.ബി പ്രമീള, ഗിരിജ പ്രസാദ്, കെ.വി ഷാനവാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ജി ശർമിള പദ്ധതി വിശദീകരണം നടത്തി. പദ്ധതി പ്രകാരം 30 ക്ഷീര കർഷകർക്ക് 50 കിലോഗ്രാം വീതമുള്ള രണ്ട് ചാക്ക് കറവപ്പശു കാലിത്തീറ്റ കേരള ഫീഡ്സ് കമ്പനിയിൽ നിന്നും 50 ശതമാനം സബ്സിഡിയിൽ എട്ടുമാസത്തോളം വിതരണം ചെയ്യും. പദ്ധതിക്കായി 2,98,000 രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments