Friday, September 20, 2024

പുന്നയൂർക്കുളം ചെറായിയിൽ യുവാവിന് കുത്തേറ്റ സംഭവം: നാലുപേർ അറസ്റ്റിൽ

പുന്നയൂർക്കുളം: ചെറായിയിൽ നടന്ന സംഘട്ടനത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ചെറായി നാലകത്ത് ഷെഫീർ (27), പാലപ്പെട്ടി ചോഴിയാരകത്ത് ഷാഹുൽ ഹമീദ് (26), അയിരൂർ തോണിക്കടവിൽ സലീം (30), തങ്ങൾപ്പടി 310 റോഡ് മാളിയേക്കൽ താരിഖ് (18) എന്നിവരാണ് പിടിയിലായത്. അണ്ടത്തോട് ചാലിൽ നിഷാദിനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഷാദിന്റെ പരാതിയിൽ ഷെഫീർ, ഷാഹുൽ ഹമീദ് എന്നിവരെയും ഷെഫീറിന്റെ പരാതിയിൽ ഷാഹുൽ ഹമീദ്, താരിഖ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ചെറായിയിൽവെച്ചുണ്ടായ തർക്കത്തെത്തുടർന്ന് സംഘങ്ങൾ പരസ്പരം ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് നിഷാദിന് കുത്തേറ്റത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments