Friday, September 20, 2024

വാഹനം തടഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പാവറട്ടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

പാവറട്ടി: വാഹനം തടഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പാവറട്ടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ മനയിൽ ഗഫൂറിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ പള്ളിയാളിയിൽ മുഹമ്മദ് അഷ്റഫിന്റെ പരാതിയിലാണ് നടപടി. ഫെബ്രുവരി അഞ്ചിന് രാത്രി 10.15-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നടന്ന അഷ്റഫ് കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുത്ത് സുഹൃത്തുക്കളെ അവരുടെ വീടുകളിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗഫൂറിന്റെ നേതൃത്വത്തിൽ ബൈക്കിൽ പിന്തുടർന്നെത്തിയ അഞ്ചുപേർ കാർ തടഞ്ഞ് മർദിക്കുകയായിരുന്നു. കേസിൽ അഞ്ച് പ്രതികളാണുള്ളത്. കോടതി മുൻകൂർജാമ്യം തള്ളിയതോടെ ഇവർ ഒളിവിലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments