Friday, September 20, 2024

കടപ്പുറം നോളീറോഡിൽ ബൈക്ക് അപകടം; മൂന്നു പേർക്ക് പരിക്ക്

കടപ്പുറം: നോളീറോഡിൽ കാൽനടയാത്രികയെ ബൈക്കിടിച്ചു. ബൈക്ക് മറിഞ്ഞ് ബെെക്ക് യാത്രികരായ രണ്ട് പേർക്കും പരിക്കേറ്റു. കാൽനടയാത്രിക ചിന്നക്കൽ വീട്ടിൽ 46 വയസുള്ള സാജിത, ബൈക്ക് യാത്രികരായ കടപ്പുറം മുനക്കകടവ് സ്വദേശികളായ 19 വയസ്സുള്ള നിഷാദ്, 18 വയസ്സുള്ള നൗസീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ബൈക്ക് യാത്രികരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments