ഗുരുവായൂർ: ഇന്നസെന്റിനെ ആദ്യമായി കണ്ട ഓർമ്മ പങ്കിട്ട് ഇന്നസെന്റിനെ അനുസ്മരിച്ച് മുൻ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ.
മലയാള സിനിമാ താരം വിന്‍സെന്‍റ് വരുന്നു എന്നറിഞ്ഞാണ് ഞാനും
ഏതാനും കൂട്ടുകാരും
നടനെ കാണാന്‍ ചാവക്കാട് ഹെെസ്ക്കൂള്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തിയത്.
അന്നവിടെ നടന്നു കൊണ്ടിരുന്ന വിദ്യാഭ്യാസ ജില്ലാ കായിക മേളയില്‍ സമ്മാനം വിതരണം ചെയ്യാനാണ് നടന്‍ എത്തുമെന്ന് അനൗണ്‍സ്മെന്‍റ്
ഉണ്ടായത്.
ഞാനന്ന് മണത്തല സ്ക്കൂളില്‍ ആറാം ക്ലാസില്‍ പഠിയ്ക്കുകയാണ്.
1974 ആണെന്ന് ഓര്‍മ്മ.
ആളെ കൂട്ടാനാണ് അന്നത്തെ പോപ്പുലര്‍ താരത്തിന്‍റെ പേര്
അനൗണ്‍സ് ചെയ്തതെന്ന് തോന്നുന്നു.
നടനെ കാണാന്‍ തിരക്കു കൂട്ടിയ ഞങ്ങളെ നിരാശപ്പെടുത്തി
അറിയിപ്പ് വന്നു.
വിന്‍സെന്‍റ് അല്ല വരുന്നത്.
ഇപ്പോള്‍ ശ്രദ്ധേയനായി
മാറുന്ന നടന്‍ ഇന്നസെന്‍റ് ആണ് വരുന്നത്.
‘അയ്യേ ‘ …
എന്‍റെ കൂടെ വന്ന ചങ്ങാതി പറഞ്ഞു.
‘ഇതേത് നടന്‍.
ഇതുവരെ ഞാന്‍ കണ്ടിട്ടില്ല ഇയാളെ ‘.
സംഗതി ശരിയായിരുന്നു.
അന്ന് ഒന്നോ രണ്ടോ
സിനിമയില്‍ തല കാണിക്കുക മാത്രമെ
ഉണ്ടായിട്ടുള്ളു ഇന്നസെന്‍റ്.
‘ജീസസ് ‘ ‘നൃത്തശാല ‘
എന്നീ ചിത്രങ്ങളായിരുന്നു
അത്.
അതൊന്നും അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
ഏതായാലും നടനെ കാണാം.
പാന്‍റും ടീഷര്‍ട്ടും ധരിച്ച്
ഉയരം കുറഞ്ഞ് ദൃഡഗാത്രനായ ഒരാള്‍..
അന്നായിരുന്നു ഇന്നസെന്‍റിനെ ആദ്യമായി കണ്ടത്.
പിന്നീട് മലയാള സിനിമയിലെ താരപദവിയുള്ള ആര്‍ട്ടിസ്റ്റായി ഇദ്ദേഹം
മാറി.
പട്ടിണി കിടന്നും അപമാനം സഹിച്ചും
സിനിമാ മേഖലയില്‍
പോരാടിയാണ് ഇന്നസെന്‍റ് വിജയം
വരിച്ചത്.
ഈയ്യിടെ ഒരു കൂടികാഴ്ചയില്‍
ഇന്നസെന്‍റിന്‍റെ സുഹൃത്തും നാട്ടുകാരനും സംവിധായകനുമായ
മോഹന്‍ എന്നോട് പറഞ്ഞ വാക്കുകള്‍
ഓര്‍ക്കുന്നു .
‘നൃത്തശാല ‘ സിനിമയുടെ സഹ സംവിധായകന്‍ മോഹനനായിരുന്നു.
നീല തകരപ്പെട്ടിയും തൂക്കി താന്‍ താമസിക്കുന്ന ലോഡ്ജിലേക്ക് കടന്നു
വന്ന ഇന്നസെന്‍റിന്‍റെ
ചിത്രം എന്‍റെ ഓര്‍മ്മയിലുണ്ട്.
ശ്രദ്ധിക്കപ്പെടുന്ന ഒരു സീന്‍ പുതുമുഖമായ ഇന്നസെന്‍റിനു നല്‍കിയത് നല്‍കി
മോഹനന്‍.
പിന്നീട് അഞ്ചാറു വര്‍ഷങ്ങള്‍ അന്നത്തെ
മദ്രാസില്‍ കോടമ്പാക്കത്ത് ചാന്‍സിനു വേണ്ടി അലഞ്ഞു്.
നാട്ടിലെ തീപ്പെട്ടി കമ്പനി
പൊളിഞ്ഞ് പാളീസായ കാലവുമായിരുന്നു അത്.
1980കളുടെ തുടക്കത്തില്‍ മോഹനന്‍ സംവിധാനം ചെയ്ത ‘വിട പറയും മുമ്പെ ‘ നിര്‍മ്മിച്ചത്
ഇന്നസെന്‍റും മോഹനനും ഡേവിഡ് കാച്ചപ്പള്ളിയും ചേര്‍ന്നാണ്.
ആ സിനിമ മലയാള സിനിമയിലെ വഴിത്തിരിവായിരുന്നു.
പിന്നീട് മോഹന്‍ സംവിധാനം ചെയ്ത
‘ഇളക്കങ്ങള്‍ ‘ എന്ന
ചിത്രത്തിലെ അഭിനയം
ഇന്നസെന്‍റിനെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമാക്കി.
എത്രയെത്ര ചിത്രങ്ങള്‍..
‘റാംജി റാവു സ്പീക്കിംഗ് ‘ പോലെയുള്ള സിനിമകള്‍ തിയ്യറ്ററുകളെ ജനനിബിഡമാക്കി..
‘അമ്മ ‘ സംഘടനയുടെ
പ്രസിഡണ്ട് എന്ന നിലയില്‍ ഇന്‍ഡസ്ട്രി
ഒന്നടങ്കം അംഗീകരിക്കുന്ന വ്യക്തിത്വമായി അദ്ദേഹം മാറി.
പിന്നീട് ചാലക്കുടി മണ്ഡലത്തില്‍ നിന്ന്
ഇടതു പിന്തുണയോടെ
ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എത്രയോ വേദികളില്‍
അദ്ദേഹവുമായി ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്.
ഞാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹം പ്രചാരണത്തിനു സഹായിച്ചതും ഓര്‍ക്കുന്നു്
നര്‍മ്മ ഭാഷണങ്ങളിലൂടെ
നമ്മളെ ചിന്താ ലോകത്തേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ബഹുമാന്യനായ ഇന്നസെന്‍റ് ചേട്ടന്
സ്മരണാഝ്ജലികള്‍
അര്‍പ്പിയ്ക്കുന്നു .
കെ വി അബ്ദുള്‍ ഖാദര്‍.
ഗുരുവായൂര്‍ മുൻ എം.എൽ.എ