Friday, April 4, 2025

ഏഴാംക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

മണലൂർ: രാമൻ കായലിൽ കൂട്ടുകാരുമൊത്ത് കക്ക വാരുന്നതിനിടയിൽ ഏഴാംക്ലാസ് വീദ്യാർഥി മുങ്ങിമരിച്ചു. അന്തിക്കാട് ചിറ്റുർ ബബീഷിന്റെ മകൻ ആദേവ് (12)ആണ് മരിച്ചത്. പാലാഴിയിൽ ബന്ധുവിട്ടിലേക്ക് കഴിഞ്ഞ വെളളിയാഴ്ച വന്നതാണ്. ബന്ധു വീടിൻ്റെ സമീപത്തുള്ള രാമൻകായലിലേക്ക് കക്ക വാരുന്നതിന് കുട്ടുക്കാരുമൊത്ത് പോയതാണ്. കക്ക വാരുന്നതിനിടയിൽ ഫിക്സ് വന്നതോടെ മുങ്ങിമരിച്ചതാണെന്നാണ് കരുതുന്നത്. ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടശ്ശാംകടവ് പ്രൊ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർസെക്കൻ്ററി സ്കുളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് ആദേവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments