ഗുരുവായൂര്‍: ഗുരുവായൂർ മണ്ഡലത്തിലെ ചാട്ടുകുളം – തൈക്കാട് റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 90 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. ചാട്ടുകുളം – തൈക്കാട് റോഡ് നവീകരണത്തിന് തുക അനുവദിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് എൻ.കെ അക്ബർ എം.എൽ.എ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ച് ഉത്തരവായത്.