Friday, September 20, 2024

പത്ത് ആനക്കാരെ വേണം; നിങ്ങൾ തയ്യാറാണോ ?

ഗുരുവായൂർ: ആനക്കോട്ടയിൽ ഒഴിവുള്ള പത്ത് ആനക്കാരുടെ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏപ്രിൽ മൂന്നിന് രാവിലെ 10-ന് പുന്നത്തൂർ കോട്ടയിലാണ് കൂടിക്കാഴ്‌ച. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കാനാവുക. ഇവർക്ക് മലയാളം എഴുതാനും വായിക്കാനും അറിയുകയും വേണം. കൂടാതെ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. 2023 ജനുവരി ഒന്നിന് 20-നും 36-നും മധ്യേയാണ് പ്രായപരിധി. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവുണ്ടാകും. യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയൽരേഖ എന്നിവ തെളിയിക്കുന്ന അസൽരേഖകളും പകർപ്പും വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റയും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരുമണിക്കൂർമുൻപ് എത്തണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments