Friday, September 20, 2024

പുത്തൻകടപ്പുറം ആൽബിയോൺസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ലോഗോ പ്രകാശനവും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ആൽബിയോൺസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനത്തിനോടാനുബന്ധിച്ച് ബ്ലഡ് ഈസ്‌ റെഡ് കൂട്ടായ്മ ബി.ഐ.ആർ.കെ തൃശ്ശൂർ ജില്ലാ കമ്മറ്റിയും ആൽബിയോൺസ് ക്ലബ്ബും സംയുക്തമായി തൃശൂർ ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത ദാന, ജീവ കാരുണ്ണ്യ മേഖല പ്രവർത്തകർക്കും വിരമിച്ച അദ്ധ്യാപകൻക്കും ആദരവ് നൽകി. ചാവക്കാട് എസ്.ഐ ബിബിൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു .
രക്തദാന മേഖലയിലെ പ്രവർത്തനത്തിന് അയ്യൂബ് പുത്തൻകടപ്പുറത്തിനും റോഡ് അപകടങ്ങളിലെ പ്രവർത്തനത്തിന് ലാസിസോ ആംബുലൻസ് പ്രവർത്തകർക്കും എച്ച്.ഐ.എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച ഐ.എം മുഹമ്മദ് മാസ്റ്റർക്കും ആദരവ് നൽകി.
50 ഓളം യുവാക്കൾ രക്തദാനം ചെയ്തു. ക്ലബ് ഭാരവാഹി കെ.എസ് ഷാഫി അധ്യക്ഷത വഹിച്ചു. റഫീഖ് പുതു വീട്ടിൽ സ്വാഗതം പറഞ്ഞു.
ബ്ലഡ് ഈസ്‌ റെഡ് കൂട്ടായ്മ സ്ഥാപകൻ അസീസ് കല്ലുംപുറം, അയ്യുബ് പുത്തൻകടപ്പുറം, ബി.ഐ.ആർ.കെ സംസ്ഥാന സെക്രട്ടറി ഷൗക്കർ മന്ദലാംകുന്ന്, ജില്ലാ സെക്രട്ടറി ഷഫീക്ക് എടക്കഴിയൂർ, സംസ്ഥാന കമ്മറ്റി അംഗം അക്കു കോട്ടപ്പുറം എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments