Friday, September 20, 2024

ഒരുമനയൂർ പ്രീമിയർ ലീഗ് സൂപ്പർ സൺഡേ പ്രീമിയർ ലീഗ്; നന്മ ഇലവൻ ജേതാക്കൾ

ഒരുമനയൂർ: ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗ് (ഒ.പി.എൽ ) ന് മുന്നോടിയായുള്ള സൂപ്പർ സൺഡേ പ്രീമിയർ ലീഗ് ക്രിക്കറ്റ് രണ്ടാം സീസൺ അരങ്ങേറി. ഒരുമനയൂർ മാങ്ങോട്ട് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ പ്രതിഭാ സമ്പന്നരായ ഒട്ടേറെ താരങ്ങൾ മാറ്റുരക്കാനെത്തി. ചടങ്ങ് ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ ഉദ്ഘാടനം ചെയ്തു. ഹനീഫ, ജാഷി, അനസ് തുടങ്ങിയവർ സംസാരിച്ചു. ഷംലീഫ് സ്വാഗതവും ടോറസ് നന്ദിയും പറഞ്ഞു. മത്സരത്തിൽ നന്മ ഇലവൻ ജേതാക്കളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments