Tuesday, December 16, 2025

2023 ഗേറ്റ്‌ പരീക്ഷ: ഫിലോസഫിയിൽ ഒന്നാം റാങ്ക്‌ നേടിയ കെ.എൻ ശ്രീരാമിനെ യൂത്ത്‌ കോൺഗ്രസ്സ്‌ അനുമോദിച്ചു

ഗുരുവായൂർ: 2023 ഗേറ്റ്‌ പരീക്ഷയിൽ ദേശീയ തലത്തിൽ ഫിലോസഫി വിഭാഗത്തിൽ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ കെ.എൻ ശ്രീരാമിനെ യൂത്ത്‌ കോൺഗ്രസ്സ്‌ മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ്സ്‌ വാർഡ്‌ കൗൺസിലർ സി.എസ്‌ സൂരജ്‌ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ നവ്യ ഗംഗ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ വി.എസ്‌ നവനീത്‌, മണ്ഡലം സെക്രട്ടറി ആനന്ദ്‌ രാമകൃഷ്ണൻ, യൂണിറ്റ്‌ ഭാരവാഹികളായ കൃഷ്ണകുമാർ, ബിൻഷ ബാബു എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments