Friday, September 20, 2024

ഭാര്യയുടെ ആൺസുഹൃത്തിനെ ആക്രമിച്ച് കയ്യും കാലും തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഭാര്യയുടെ ആൺസുഹൃത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.
പുത്തൻവേലിക്കര സ്വദേശി രായം വീട്ടിൽ നൗഫലിനെയാണ് കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജു, എസ്.ഐ സുരേഷ് ലവൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. മേത്തല അഞ്ചപ്പാലം കറുത്താൻ്റെ പറമ്പിൽ ഷെമീർ ബാബു (45) വിനാണ് പരിക്കേറ്റത്.
തൻ്റെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്യാനായി അഞ്ചപ്പാലത്ത് എത്തിയ നൗഫൽ ഷെമീർ ബാബുവിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇയാളുടെ വലതുകൈയ്യിലെയും, ഇടതുകാലിലെയും എല്ലൊടിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments