Friday, September 20, 2024

സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു

വാടാനപ്പള്ളി: കാരമുക്കില്‍ കള്ള് ഷാപ്പിന് സമീപം സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. പുളിക്കല്‍ വീട്ടില്‍ സജീവന് (48) ആണ് കുത്തേറ്റത്. മഞ്ചാടി കള്ള് ഷാപ്പിന് സമീപമാണ് സംഭവം. വഴക്കിനെ തുടര്‍ന്നാണ് ആക്രമണം. കത്തികൊണ്ട് നെഞ്ചിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സജീവനെ വാടാനപ്പള്ളി ആകട്‌സ് ആംബുലൻസ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments