Friday, September 20, 2024

ലൈംഗികാതിക്രമക്കേസ് പിൻവലിക്കാൻ സമ്മർദം; ചാവക്കാട് അഡീഷണൽ ജില്ലാ ഗവ. പ്ലീഡറുടെ പേരിൽ പോലീസ് കേസെടുത്തു

ചാവക്കാട്: പീഡന പരാതി ഉന്നയിച്ച ഇരയോട് കേസ് പിൻവലിക്കാനും പ്രതികളെ സഹായിക്കാൻ മൊഴിമാറ്റിപ്പറയാനും ആവശ്യപ്പെട്ടെന്ന പരാതിയിൽ ഗവ. പ്ലീഡറുടെ പേരിൽ പോലീസ് കേസെടുത്തു. ചാവക്കാട് അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ കെ.ആർ രജിത്ത്കുമാറിന്റെ പേരിലാണ് ചാവക്കാട് പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഇടുക്കി സ്വദേശിനിയായ യുവതിയെ 2016-ൽ ജോലി വാഗ്ദാനംചെയ്ത് ഗുരുവായൂരിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലാണ് സംഭവം. കേസിലെ രണ്ട് പ്രതികളുടെ വിചാരണ കുന്നംകുളം സ്പെഷ്യൽ പോക്‌സോ കോടതിയിൽ നിലവിലുണ്ട്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ താനാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഗവ. പ്ലീഡർ കഴിഞ്ഞ ഡിസംബർ 16-ന് ചാവക്കാട്ടുള്ള തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികളെ രക്ഷിക്കാൻ മൊഴി മാറ്റിപ്പറയാൻ ആവശ്യപ്പെട്ടു. മൊഴി മാറ്റിപ്പറഞ്ഞാൽ മതിയായ നഷ്ടപരിഹാരം വാങ്ങിനൽകാമെന്നും പറഞ്ഞു. ഒത്തുതീർപ്പിനില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഭീഷണിപ്പെടുത്തിയതായും യുവതി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഡ്വ. ചെമ്പൂർ വി.എസ്. ഷാജി മുഖേനയാണ് അന്യായം ഫയൽചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments