Thursday, April 3, 2025

പെരുമ്പിലാവിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ 2 പേര്‍ മരിച്ചു

കുന്നംകുളം: പെരുമ്പിലാവിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ 2 പേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ ഷംസുദ്ദീന്‍, അരുണ്‍ ജോസഫ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍  കാറിലുണ്ടായിരുന്ന
കോതമംഗലം തലക്കോട് പുത്തൻ കുരിശ് സ്വദേശി  എൽദോസിന് പരിക്കേറ്റു. ഇയാളെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും ചാലിശ്ശേരി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് കാറിലുള്ളവരെ നാട്ടുകാർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേനയെത്തി കാര്‍ വെട്ടിപ്പൊളിച്ച് മൂവരേയും പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷംസുദ്ദീന്‍റേയും അരുണ്‍ ജോസിഫിന്‍റേയും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments