ഗുരുവായൂർ: ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ടെഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ആക്രമിക്കാൻ ശ്രമിച്ചു. കൊമ്പൻ ദാമോദർദാസാണ് പാപ്പാനെ ആക്രമിക്കാൻ ശ്രമിച്ചത്. എഴുന്നള്ളിപ്പ് തീർഥക്കുളത്തിന്റെ കിഴക്കുഭാഗം എത്തിയപ്പോഴാണ് പാപ്പാൻ രാധാകൃഷ്ണനെതിരേ ആന തിരിഞ്ഞത്.
തൊട്ടടുത്ത് നിന്നിരുന്ന കൊമ്പൻ ഗോപാലകൃഷ്ണന്റെ മേൽ കൊമ്പ് തട്ടിയതോടെ ഗോപാലകൃഷ്ണനും തിരിഞ്ഞു. ഇതോടെ തിങ്ങി നിറഞ്ഞിരുന്ന ഭക്തർ നാലുപാടും ചിതറി. നിമിഷങ്ങൾക്കുള്ളിൽ ദാമോദർദാസിനെ നിയന്ത്രണത്തിലാക്കി. എഴുന്നള്ളിപ്പ് കഴിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ, രാത്രി ഒമ്പതരയോടെയാണ് സംഭവം.
കൊമ്പൻ ദാമോദർദാസ് ഇതിനു മുൻപും പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.