ഗുരുവായൂർ: ഗുരുവായൂർ നഗരസഭ എട്ടാം വാർഡിൽ തകർന്നു കിടക്കുന്ന കരുവാൻപടി – പാലാബസാർ റോഡും ബ്രഹ്മകുളം – പാലുവായ് റോഡും സഞ്ചാരയോഗ്യമാക്കുക, എട്ടാം വാർഡ് കൗൺസിലറുടേയും ഗുരുവായൂർ മുൻസിപ്പലിറ്റി ഭരണസമിതിയുടേയും അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് തൈക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാവ് സെൻ്ററിൽ പന്തം കൊളത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഷഹനാബ് പെരുവ്വല്ലൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് തൈക്കാട് മണ്ഡലം പ്രസിഡണ്ട് റൈജോ ജോസ് അധ്യക്ഷദ്ധ വഹിച്ചു. എട്ടാം വാർഡ് യൂണിറ്റ് പ്രസിഡന്റ് സി.ടി ലിൻസൺ, യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജെയ്സൻ ആൻ്റോ, നവീൻ പാലുവായ് എന്നിവർ നേതൃത്വം നൽകി. തെക്കിനി ലക്ഷം വീട് സമീപത്തെ റെയിൽവേ ഗേറ്റിൻ്റെ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം ആത്മാവ് സെൻ്ററിൽ സമാപിച്ചു