പുന്നയൂർ: പുന്നയൂർ നോർത്ത് ജി.എം.എൽ.പി സ്കൂൾ 121-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകതൃ ദിനവും ബാലോത്സവവും ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപറമ്പിൽ എന്റോവ്മെന്റ് വിതരണം നടത്തി. എസ്.ആർ.ജി കൺവീനർ സയന ചാഴൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സെലീന നാസർ സമ്മാനദാനം നടത്തി. അബ്ദുറഹിമാൻ, കുഞ്ഞുമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികൾ എം.എൽ.എക്ക് രണ്ടുപേരും ചേർന്ന് വിതരണം ചെയ്തു. മെമ്പർമാരായ സുഹറ ബക്കർ, ഷൈബ ദിനേശൻ, മുൻ പ്രധാന അധ്യാപിക ലിസി ടീച്ചർ, എസ്.എം.സി ചെയർമാൻ മുഹമ്മദ് കരിയന്തണ്ടയിൽ, സ്റ്റാഫ് പ്രതിനിധി വിൻസി ബെന്നി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.സി വിലാസിനി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് റംസീന സുബൈർ നന്ദിയും പറഞ്ഞു. തുടർന്ന് അങ്കണവാടി – സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.