Friday, September 20, 2024

പോലീസ് ജീപ്പിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു

തൃശൂ‍ർ: വെളിയന്നൂരിൽ ആളുകളെ കത്തികാട്ടി പേടിപ്പിക്കുന്നതിനിടെ പോലീസ് പിടികൂടി കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. വലിയതുറ സ്വദേശി 30 വയസുള്ള സനു സോണിയാണ് മരിച്ചത്. തലയിടിച്ച് വീണ പ്രതി ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി തൃശൂ‍ർ അശ്വനി ജം​ഗ്ഷനിൽ വെച്ചാണ് ഇയാൾ ജീപ്പിൽ നിന്നും ചാടിയത്. തൃശൂ‍ർ വെളിയന്നൂരിൽ ആളുകളെ കത്തികാട്ടി പേടിപ്പിച്ചപ്പോഴാണ് സനുവിനെ പൊലീസ് പിടികൂടിയത്. സനു വലയിതുറ സ്വദേശിയാണെന്ന് മനസ്സിലാക്കിയ പൊലീസ് വലിയതുറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് മനസ്സിലാക്കി കസ്റ്റഡിയിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂ‍ർ സെൻട്രൽ ജയിലിലേക്ക്
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശൂ‍ർ അശ്വനി ജം​ഗ്ഷനിൽ വച്ച് ജീപ്പിന്റെ ഡോ‍ർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടുകയായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments