തൃശൂർ: ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി മാർച്ച് 20 ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസെടുത്തിരുന്നത്.