Saturday, January 10, 2026

സമേതം പദ്ധതിയുടെ ഭാഗമായുള്ള പ്രാദേശിക വിദ്യാഭ്യാസ സമിതി രൂപീകരണവും ചര്‍ച്ചയും അണ്ടത്തോട് ജിഎംഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ചു

പുന്നയൂർക്കുളം: തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമേതം പദ്ധതിയുടെ ഭാഗമായുള്ള പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാദേശിക വിദ്യാഭ്യാസ സമിതി രൂപീകരണവും ചര്‍ച്ചയും അണ്ടത്തോട് ജിഎംഎൽപി സ്കൂളിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പര്‍ പി.എസ് അലി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക ജീജ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് നവാസ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ബുഷറ നൗഷാദ്, അസ്‌ലം, താഹിർ, അബ്ദുസമദ്, വി.കെ.യൂസഫ് എന്നിവർ സംസാരിച്ചു. കുട്ടികള്‍ അവരുടെ ആവശ്യങ്ങളും പരാതികളും ചര്‍ച്ച ചെയ്തു അവതരിപ്പിക്കുകയും വാര്‍ഡ് മെമ്പര്‍മാര്‍ക്ക് പരാതികള്‍ കൈ മാറുകയും ചെയ്തു. അതിനുവേണ്ട പരിഹാര നടപടികള്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന് മെമ്പര്‍മാര്‍ ഉറപ്പു നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments