പുന്നയൂർക്കുളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരെയും വില കയറ്റത്തിനെതിരെയും കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം പുന്നയൂര്‍ക്കുളം ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ജനസദസ്സും അടുപ്പ്കൂട്ടി സമരവും സംഘടിപ്പിച്ചു. ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ആല്‍ത്തറ സെന്ററില്‍ രാത്രി 8 മണി വരെയാണ് സായാഹ്ന ജനസദസ്സ് സംഘടിപ്പിച്ചത്. പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ഗോപാലന് ഉത്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി രാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടക്കേകാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്, ഡി സി സി സെക്രട്ടറി എ. എം അലാവുദ്ധീന്‍, മഹിള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുബൈദ പാലക്കൽ, സലീല്‍ അറക്കല്‍, ടിപ്പു ആറ്റുപുറം, കുന്നംകാട്ടില്‍ അബൂബക്കര്‍, ചോ മുഹമ്മദുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി ധര്മ്മന് സ്വാഗതവും സി എം സലീം നന്ദിയും പറഞ്ഞു.