Friday, September 20, 2024

കെ.പി.സി.സി. യുടെ 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന് പുന്നയൂർക്കുളത്ത് തുടക്കമായി

പുന്നയൂർക്കുളം: കെപിസിസിയുടെ ഫണ്ട് സമാഹരണ സംരംഭമായ 138 രൂപ ചലഞ്ചിന്റെ കോൺഗ്രസ്‌ പുന്നയൂർക്കുളം വെസ്റ്റ്‌ മണ്ഡലംതല ഉദ്ഘാടനം ഡി.സി.സി. സെക്രട്ടറി എ.എം.അലാവുദ്ധീൻ നിർവഹിച്ചു. മന്നലംക്കുന്ന് കിണർ ബൂത്ത്‌ 16ൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. ആദ്യ ഫണ്ട് ശേഖരണം ദുബായ് തൃശൂർ ജില്ല ഇൻകാസ് വൈസ് പ്രസിഡന്റ്‌ സുലൈമാൻ കറുത്താക്കയിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് ഗൃഹസന്ദർശന പരിപാടി നടന്നു. പി.കെ. മുഹമ്മദ്‌ക്കുട്ടി, ടി.എം. പരീത്, എം.കെ. അബൂബക്കർ, കുമാരൻ, ആഷിഫ് മന്നലാംകുന്ന്, പി.കെ.ഷബീർ, ഫവാസ്, പി.കെ. ഷഫീർ, പി.കെ. കോയ, വി.മുഹമ്മദാലി തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments