Friday, September 20, 2024

കെ.പി.സി.സി. യുടെ 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന് പുന്നയൂരിൽ തുടക്കമായി

പുന്നയൂർ: കെ.പി.സി.സി.യുടെ ഫണ്ട് സമാഹരണ സംരംഭമായ 138 രൂപ ചലഞ്ചിന്റെ പുന്നയൂർ മണ്ഡലംതല ഉദ്ഘാടനം കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ ഉമ്മർ മുക്കണ്ടത്ത് നിർവഹിച്ചു. വെട്ടിപ്പുഴ ബൂത്ത്‌ 29ൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. ആദ്യ ഫണ്ട് ശേഖരണം ബൂത്ത് പ്രസിഡന്റ് ഹൈദ്രാലിയിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് ഗൃഹസന്ദർശന പരിപാടി നടന്നു. എം.ടി. ഹുസൈൻ, കെ.കെ. മജീദ്, കെ. കമറുദ്ധീൻ, പി.കെ.ഹസ്സൻ, വീക്ഷണം ഉമ്മർ, ടി.കെ. സൈനുദ്ധീൻ, പി.കെ.അഹ്‌മദ്‌, അബ്ദുറഹ്മാൻ കല്ലുവളപ്പിൽ, റിയാസ് വെട്ടിപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments