Friday, November 22, 2024

പാചകവാതക വില കയറ്റത്തിനെതിരെ മഹിളാ കോൺഗ്രസ്‌

തൃശൂർ: മഹിളാ കോൺഗ്രസ്‌ തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക വില വർദ്ധനവിനെതിരെ പ്രകടനവും ധർണയും നടത്തി. കുത്തകകൾക്ക് കൊള്ളലാഭം ഉണ്ടാകുന്നതിനു വേണ്ടി മോദി സർക്കാർ ഭാരത ജനതയെ ദുരിത കയത്തിൽ മുക്കിയിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ്‌ ആരോപിച്ചു. ബജറ്റിൽ കൂടി കേന്ദ്ര സർക്കാരും കേരള സർക്കാരും ജനങ്ങൾക്കു ജീവിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്ന ഈ അവസ്‌ഥയിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 49 രൂപയും വാണിജവശ്യങ്ങൾക്കുള്ള സിലിണ്ടറിനു 351 രൂപയും ഒറ്റയടിയ്ക്കു കൂട്ടി ജനങ്ങളെ പ്രത്യേകിച്ചു വീട്ടമ്മാമാരെ ദുരിത കയത്തിൽ മുക്കിയ ഇരു സർക്കാറുകളെയും ഇലക്ഷനിൽ കൂടി ഞങ്ങൾ വീട്ടമ്മമാർ നേരിടും എന്ന് മഹിളാ കോൺഗ്രസ്‌ താക്കീതു നൽകി. മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ശ്രീമതി നിർമ്മല ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ശ്രീമതി ലീലാമ്മ തോമസ് ഉദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസിന്റെ ചാർജുള്ള സെക്രട്ടറി സി.ബി.ഗീത മുഖ്യ പ്രഭാഷണം നടത്തി. ജയലക്ഷ്മി ടീച്ചർ, ബിന്ദു കുമാരൻ, സ്വപ്ന രാമചന്ദ്രൻ, ഷീല രാജൻ, സുബൈദ പാലക്കൽ, രമണി വാസുദേവൻ, നഫീസക്കുട്ടി, ജ്യോതി, സ്മിത ജോസ്, സ്മിത മുരളി, സഫിയ, കവിത പ്രേമരാജ്, ലീന, എമിലി, ജോയ്സി ജോസ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments