Friday, November 22, 2024

മാധ്യമ പ്രവർത്തകർക്ക് അനുകൂല്യങ്ങൾ നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി  അഗസ്റ്റിൻ; കേരള പത്ര പ്രവർത്തകർ അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു

കുമളി: മാധ്യമ പ്രവർത്തകർക്ക് അനുകൂല്യങ്ങൾ നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി  അഗസ്റ്റിൻ പറഞ്ഞു. കേരള പത്ര പ്രവർത്തകർ അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ടൈറ്റ്‌സ് ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോയി ഇരുമെട സ്വാഗതം പറഞ്ഞു. തിരിച്ചറിയൽ കാർഡ് വിതരണം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ തുടങ്ങി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments