Friday, October 10, 2025

പുന്നയൂർക്കുളം അണ്ടത്തോട് കുമാരൻ പടിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് കുമാരൻ പടിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പതിനേഴാം വാർഡ് മുൻ മെമ്പർ തുഷാര ലിംഷിയുടെ ഭർത്താവ് ഷിജു(42) വാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമാരൻപടി മാക്കാലിക്കൽ കുഞ്ഞുമോന്റെയും ജാനുവിന്റെയും മകനാണ് ഷിജു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ആറ്റുപുറം നിദ്രാലയത്തിൽ നടത്തും. സ്നേഹ, നന്ദന എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments