Friday, September 20, 2024

കടങ്ങോട് ചിറ്റിലങ്ങാട് പതിനാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സീറ്റ് നിലനിർത്തി

കുന്നംകുളം: കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തില്‍ എല്‍.ഡി എഫിന്റെ എം.കെ ശശിധരന്‍ സീറ്റ് നിലനിര്‍ത്തി. ഈ വാര്‍ഡിലെ മെമ്പറായിരുന്ന എല്‍.ഡി.എഫ് അംഗം കെ.പി സുനില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി പി.എം സുകേഷ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാഗേഷ് ചിറ്റിലങ്ങാട് എന്നിവരാണ് ജനവിധി തേടിയത്.

ആകെ വോട്ട് – 1411
പോൾ ചെയ്ത വോട്ട് -1113
LDF – 566
UDF – 215
BJP – 332

ബൂത്ത് നമ്പർ – 1
[ഇയ്യാൽ പ്രിയദർശനി അംഗൻവാടി ]
ആകെ വോട്ട് -700
പോൾ ചെയ്ത വോട്ട് – 547
LDF – 287
UDF – 116
BJP – 144

ബൂത്ത് നമ്പർ – 2
[ ചിറ്റിലങ്ങാട് അംഗൻവാടി ]
ആകെ വോട്ട് – 711
പോൾ ചെയ്ത വോട്ട് – 566
LDF – 279
UDF – 99
BJP – 188

ഭൂരിപക്ഷം – 234

RELATED ARTICLES
- Advertisment -

Most Popular

Recent Comments