ഏങ്ങണ്ടിയൂർ: ആയിരങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കി ഏങ്ങണ്ടിയൂർ ആയിരംകണ്ണി പൂരം. രാവിലെ ശീവേലി, വൈകീട്ട് നാലുമുതൽ പകൽപ്പൂരം എഴുന്നള്ളിപ്പ്, തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടന്നു. കൂട്ടിയെഴുന്നള്ളിപ്പിൽ 31 ആനകൾ അണിനിരന്നു.
തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. പുളിഞ്ചോട് പുരാതന ഉത്സവ കമ്മിറ്റിയുടെ പുതുപ്പള്ളി കേശവൻ ഇടതും ഉത്സവ് കാട്ടുപാടത്തിന്റെ ചെർപ്പുളശ്ശേരി രാജശേഖരൻ വലത്തും പറ്റാനകളായി. തൃപ്രയാർ അനിയൻമാരാരുടെ പ്രാമാണ്യത്തിൽ മേളം അകമ്പടിയായി.
എഴുന്നള്ളിപ്പിന് ശേഷം തെയ്യം, കാവടി എന്നിവയുണ്ടായി.